പ്രകോപനമുണ്ടാക്കുന്നത് ആരായാലും അവരുടെ സർവനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം; യു.എസ്സിന് താക്കീതുമായി ഇറാൻ


ടെഹ്റാൻ: ‘കരുതലോടെ വേണം ഇറാനെതിരെയുള്ള നീക്കങ്ങൾ, ചെറിയൊരു പ്രകോപനം പോലും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. പ്രകോപനമുണ്ടാക്കുന്നത് ആരായാലും അവരുടെ സർവനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം’ñ  ഔദ്യോഗിക സേനയായ റവല്യൂഷനറി ഗാർഡ്സ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി മുന്നറിയിപ്പ് നൽകി. എണ്ണക്കന്പനിയായ അരാംകോയ്ക്കു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് കൂടുതൽ യു.എസ് സൈനികരെ എത്തിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ചാനലിലൂടെയുള്ള ഇറാന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മാസം 14നായിരുന്നു എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ‍ക്കു നേരെയുള്ള ആക്രമണം. യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇറാൻ തന്നെയാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് യു.എസ് ആവർത്തിക്കുന്നത്. എന്നാൽ ആരോപണം നിഷേധിച്ച ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി ആക്രമണത്തെ യെമൻ ജനതയുടെ പ്രതികരണമായി കണ്ടാൽ മതിയെന്നു പറഞ്ഞു. 

അതിനിടെയാണ് സൗദിയുടെ  വ്യോമ പ്രതിരോധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സൈന്യത്തെ യു.എസ് അയയ്ക്കുന്നത്. സൈനികരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങൾ പക്ഷേ യു.എസ് വ്യക്തമാക്കിയിട്ടില്ല. സൗദിയും യു.എ.ഇയും ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടുതൽ സേനയെ വിന്യസിക്കുന്നത്. ഇതിനു പുറമെ ഇരുരാജ്യങ്ങൾക്കും കൂടുതൽ ആയുധങ്ങളും നൽകും. ഇറാനെതിരായ യുദ്ധം ഉടനില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിനു മറുപടിയായാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനെതിരെയുള്ള ഏതാക്രമണത്തിനും ‘തച്ചുതകർക്കുന്ന’ മറുപടി ലഭിക്കുമെന്ന് റവല്യൂഷനറി ഗാർഡ്സിന്റെ വ്യോമ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. ‘ഹണ്ടിംഗ് വൾചേഴ്സ്’ എന്ന പേരിൽ ഇറാൻ സംഘടിപ്പിച്ച പ്രദർശനത്തിനിടെയായിരുന്നു വ്യോമവിഭാഗം തലവൻ അമിറലി ഹാജിസാദെയുടെ വാക്കുകൾ. ഇറാൻ വെടിവച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങളും ഇക്കഴിഞ്ഞ ജൂണിൽ യു.എസ്സിന്റെ ഡ്രോൺ തകർത്ത ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനവുമാണ് പ്രദർശനത്തിനുള്ളത്. ഇറാഖുമായി 1980ñ88ൽ നടന്ന യുദ്ധത്തിന്റെ ഓർമ്മ പുതുക്കിയാണു പ്രദര്‍ശനം. ഇതിന്റെ ഭാഗമായി ഞായറാഴ്ച വ്യോമñനാവിക ശക്തിപ്രകടനവും സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ ഇറാനെതിരെ യു.എസ് കൂടുതൽ ഉപരോധങ്ങളേർപ്പെടുത്തിയതും മേഖലയിൽ സംഘർഷം ശക്തമാകാൻ കാരണമായിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇറാനും നാഷണൽ ഡവലപ്മെന്റ് ഫണ്ട് ഓഫ് ഇറാനും  ഉൾപ്പെടെ യു.എസ് ഉപരോധത്തിന്  കീഴിലാണിപ്പോൾ. 

ഇറാനിലെ ജനങ്ങൾക്കു ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളെ ലഭ്യമാക്കാതെ തടയുകയാണ് യു.എസ് എന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഒരു സ്ഥാപനത്തിനെതിരെ തന്നെ തുടർച്ചയായി ഉപരോധം ഏർപ്പെടുത്തുന്നത് യു.എസ്സിന്റെ സമ്മർദ്ദതന്ത്രമാണ്. ഇറാനെ മുട്ടുകുത്തിക്കാനുള്ള ശ്രമം ഫലിക്കാത്തതിന്റെ നൈരാശ്യമാണ് ട്രംപ് ഭരണകൂടത്തിന്. എന്നാൽ ഇത് അപകടകരവും അംഗീകരിക്കാനാകാത്ത നീക്കവുമാണെന്നു മനസ്സിലാക്കണം. ഇറാനിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെയാണ് യു.എസ് തടയുന്നത്ñ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു. 

You might also like

Most Viewed