മുൻ ടുണീഷ്യൻ പ്രസിഡണ്ട് സൗദി അറേബ്യയിൽ നിര്യാതനായി


ടുണീഷ്: ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയുടെ മുൻ പ്രസിഡണ്ട് സൈനുൽ ആബിദീൻ ബെൻ അലി (83) സൗദി അറേബ്യയിൽ നിര്യാതനായി. അറബ് ലോകത്തെ മാറ്റങ്ങൾക്കു തിരികൊളുത്തിയ അറബ് വസന്തത്തിന്റെ ആരംഭം 2010ൽ ടുണീഷ്യയിലാരംഭിച്ച മുല്ലപ്പൂ വിപ്ലവമായിരുന്നു. വിപ്ലവത്തെ തുടർന്ന് ബെൻ അലി 2011 ജനുവരി 14ന് സൗദി അറേബ്യയിൽ അഭയം തേടുകയായിരുന്നു.

rn

മുൻ സുരക്ഷാ മേധാവിയായ ബെൻ അലി 1987ലാണ് ടുണീഷ്യയിൽ പ്രധാനമന്ത്രിയായത്. തുടർന്ന് ആജീവനാന്ത പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു. 23 വർഷം ഏകാധിപതിയായി ഭരിച്ചു. അലിയെ ടുണീഷ്യൻ കോടതി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ ജയിൽശിക്ഷയ്‌ക്കു വിധിച്ചിരുന്നു.

You might also like

Most Viewed