ബാഗ്ദാദ് ഗവർണർ ഫലാ അൽ ജാസിറി രാജിവച്ചു


ബാഗ്ദാദ്: സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ബാഗ്ദാദ് പ്രവിശ്യാ ഗവർണർ ഫലാ അൽ ജാസിറി രാജിവച്ചു. ബാഗ്ദാദ് പ്രവിശ്യാ സമിതി അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്ന് ജാസിറി പറഞ്ഞു. ഈ മാസമാദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതിനകം 113 പേർക്കു ജീവഹാനി നേരിട്ടു. നാലായിരത്തിലധികം പേർക്കു പരിക്കേറ്റു. സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കുക, അഴിമതി അവസാനിപ്പിക്കുക, തൊഴിലവസരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമരക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്.

You might also like

Most Viewed