2019 ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്


      അകിറ യോഷിനോ, ജോണ്‍ ബി ഗുഡ് ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം       
 
സ്റ്റോക്ക്ഹോം: ബാറ്ററി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിലെ ഗവേഷണത്തിന്  2019 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അകിറ യോഷിനോ,ജോൺ ബി. ഗുഡ്നോഫ്, എം. സ്റ്റാൻലി വൈറ്റിംഗ്ഹാം എന്നിവർക്ക് നൽകി. ലിഥിയം അയൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.
 
1922-ൽ ജർമനിയിൽ ജനിച്ച ജോൺ ബി ഗുഡ്ഇനഫ്, നിലവിൽ ടെക്സാസ് സർവകലാശാലയിൽ അധ്യാപകനാണ്. 1941-ൽ യു കെയിൽ ജനിച്ച സ്റ്റാൻലി വിറ്റിങ് ഹാം നിലവിൽ ബിങ്ഹാംടൺ സർവകലാശാലയിൽ അധ്യാപകനാണ്. ജപ്പാൻ സ്വദേശിയായ അകിറ യോഷിനോ 1948-ലാണ് ജനിച്ചത്. നിലവിൽ ജപ്പാനിലെ മെയ്ജോ സർവകാശാലയിൽ അധ്യാപകനാണ്. ലിഥിയം അയൺ ബാറ്ററികൾ നമ്മുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചു, മൊബൈൽ ഫോണുകൾ മുതൽ ലാപ്ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും അവ ഉപയോഗിക്കപ്പെടുന്നു- പുരസ്കാര സമിതി നിരീക്ഷിച്ചു. വിവരസാങ്കേതിക-മൊബൈൽ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ഊർജം പകർന്നതിൽ ലിഥിയം അയൺ ബാറ്ററികളുടെ കണ്ടുപിടിത്തം നിർണായക പങ്കാണ് വഹിച്ചത്.

You might also like

Most Viewed