മരുന്നിന് പാർശ്വഫലം; ജോൺസൺ ആൻഡ് ജോൺസൺ 800 കോടി ഡോളർ പിഴ


ന്യൂയോർക്ക്: ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണ് ഭീമൻ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷൻമാരിൽ സ്തനവളർച്ച ഉണ്ടാക്കുന്നുവെന്ന കേസിൽ 800 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. യുഎസിലെ പെൻസിൽവാനിയ കോടതിയാണ് ഉത്തരവിട്ടത്.മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെർഡാൽ എന്ന മരുന്ന് കഴിച്ചതിനെ തുടർന്ന് സ്ത്നവളർച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തിൽ റിസ്പെർഡാൽ കഴിച്ചിരുന്നു. ഇതേ തുടർന്ന് സ്തനവളർച്ച ഉണ്ടായി.കേസിൽ ജോൺസൺ ആൻഡ് ജോൺസണും അനുബന്ധ കമ്പനിയായ ജാൻസൺ ഫാർമസ്യൂട്ടിക്കലും എട്ട് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. മരുന്നിന്‍റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചുവച്ചെന്ന് കണ്ടെത്തിയാണ് കോടതി വിധി. എന്നാൽ ഉത്തരവിനെതിരെ കമ്പനി അപ്പീൽപോകാൻ തയാറെടുക്കുകയാണ്.

You might also like

Most Viewed