എഫ്.എ.ടി.എഫ്. പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും


പാരിസ്: ഭീകരസംഘടനകള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്നതിന് നിരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എഫ്.എ.ടി.എഫ്. പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍പെടുത്തി. കരിം പട്ടികയുടെ തൊട്ടുമുന്‍പുള്ളതാണ് ഡാര്‍ക്ക് ഗ്രേ പട്ടിക. ഇതോടെ എഫ്.എ.ടി.എഫ്. മീറ്റില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തീക പ്രതിസന്ധിക്കിടെയാണ് പാകിസ്താന് ഇരുട്ടടിയായി ഡാര്‍ക് ഗ്രേ പട്ടികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്താന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഫ്.എ.ടി.എയുടെ കടുത്ത നടപടിയുടെ വക്കിലാണ് പാകിസാതാന്‍ ഇന്ന് നില്‍ക്കുന്നത്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന 27 കാര്യങ്ങളില്‍ വെറും ആറ് എണ്ണം മാത്രമാണ് പാകിസ്താന്‍ മികവ് തെളിയിച്ചിരിക്കുന്നത്. ഇതാണ് ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഫ്.എ.ടി.എഫ്. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്.
മൂന്നാം ഘട്ടത്തിലാണ് ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ പെടുത്തുന്നത്. ഇപ്പോള്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറ്റവും അവസാനത്തെ മുന്നറിയിപ്പ് മാത്രമാണ് ഈ പട്ടികയെന്നും ഒരു ഉദ്യോഗസ്ഥന്‍ ഫറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ പാകിസ്താനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം നിഷ്‌കര്‍ഷിച്ചിരിക്കുന്ന കര്‍മ്മപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഇറാനും വടക്കന്‍ കൊറിയക്കും ഒപ്പം പാകിസ്താനെയും കരിംപട്ടികയില്‍പെടുത്തും. 1989ല്‍ ഭീകരര്‍ക്കായി സാമ്പത്തീക സഹായം നല്‍കുന്നത് നിരീക്ഷിക്കുന്നതിന് വേണ്ടി എഫ്.എ.ടി.എഫ്. രൂപീകരിച്ചത്.

You might also like

Most Viewed