മാലിയിൽ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു


ബമാക്കോ: മാലിയിൽ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പത്തുപേർക്ക് പരിക്കേറ്റു. മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. അൽക്വയ്ദ ബന്ധമുള്ള ഭീകരഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. 

സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടങ്ങിയതായി വാർത്താവിതരണമന്ത്രി സംഗാരെ ട്വിറ്ററിലൂടെ അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.

You might also like

Most Viewed