അഗ്നി-2ന്റെ രാത്രികാല പരീക്ഷണം വിജയം

ഭുവനേശ്വര്‍: അഗ്നി-2ന്റെ രാത്രികാല പരീക്ഷണം വിജയം. ശനിയാഴ്ച ഒഡീഷയില്‍ അബ്ദുള്‍കലാം ദ്വീപിലായിരുന്നു പരീക്ഷണം. സൈന്യത്തിന്റെ സ്റ്റ്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ ആണ് അഗ്നി മിസൈല്‍ വികസിപ്പിച്ചത്. 20 മീറ്ററാണ് മിസൈലിന്റെ നീളം. 17 ടണ്‍ ഭാരമുള്ള മിസൈലിനു 2,000 കിലോമീറ്റര്‍ പ്രഹരപരിധിയുണ്ട്. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി മിസൈല്‍.