ഗ്രെറ്റ തുൻബെർഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം


സ്റ്റോക്ക് ഹോം: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുൻബെർഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം. ലോകമെമ്പാടുമുള്ള സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കൗമാരക്കാരിയായ ഗ്രെറ്റ നടത്തിയ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡച്ച് സംഘടനയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കാമറൂൺ കൗമാരക്കാരിയും സമാധാന പ്രവർത്തകയുമായ ദിവിന മലൂമും (15) സമാധാന പുരസ്കാരത്തിന് അർഹയായി. പോയ വര്‍ഷം ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്‍റിനു മുന്നില്‍ കാലാവസ്ഥ സംരക്ഷണത്തിനു വേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നു. ഗ്രെറ്റയുടെ ‘ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ’ എന്ന പ്രസ്ഥാനം അന്താരാഷ്ട്രതലത്തിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവർത്തിക്കുകയാണ്.

You might also like

Most Viewed