തായ്‌ലൻഡിലും ലാവോസിലും ശക്തമായ ഭൂചലനം


ബാങ്കോക്ക്: വടക്കൻ തായ്‌ലൻഡിന്‍റേയും ലാവോസിന്‍റേയും അതിർത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തായ്‌ലൻഡിന്‍റെ വടക്കൻ നഗരമായ ചിയാംഗ് മായിയിൽ ഭൂകമ്പത്തിന്‍റെ പ്രകമ്പനം വളരെനേരം നീണ്ടു നിന്നു. എന്നാൽ കാര്യമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച പുലർ‌ച്ചെയായിരുന്നു സംഭവം. 

You might also like

Most Viewed