അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി


കാബൂൾ: അഫ്ഗാനിസ്ഥാനിൽ 31 ഐഎസ് ഭീകരർ കീഴടങ്ങി. ഭീകരർക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  അച്ചിൻ ജില്ലയിലാണ് ഭീകരർ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. നവംബറിലും ഭീകരരും സ്ത്രീകളും കുട്ടികളും സുരക്ഷസേനയ്ക്കു മുന്നിൽ കീഴടങ്ങിയിരുന്നു.

You might also like

Most Viewed