മെക്സിക്കോയിൽ വെടിവയ്പ്; 14 മരണം


മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മയക്കുമരുന്നു സംഘവും പോലീസും തമ്മിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. മരിച്ച നാല് പേർ പോലീസുകാരാണ്. ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പകലായിരുന്നു സംഭവം. വില്ല യൂണിയൻ നഗരത്തിൽ ആയുധധാരികളായ സംഘം പിക്കപ്പ് വാനിലെത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

You might also like

Most Viewed