ബുർക്കിനോ ഫാസോയിൽ പള്ളിയിലുണ്ടായ വെടിവയ്പിൽ 14 മരണം


ഔഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ പള്ളിയിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഹന്തോകൗരയിലെ പള്ളിയിൽ ശുശ്രൂഷ നടക്കുന്നതിനെ ആയുധധാരി പള്ളിയിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെ പ്രാർത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയശേഷം തോക്കുധാരി സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

നടന്നത് ഭീകരാക്രമണമാണെന്നാണ് പോലീസ് നിഗമനം.

You might also like

Most Viewed