മാധ്യമപ്രവർത്തകയുടെ കൊലപാതകം; രാജി പ്രഖ്യാപിച്ച് മാൾട്ട പ്രധാനമന്ത്രി


വാലെറ്റ: മാധ്യമപ്രവർത്തക ഡാഫ്‌നെ കരുവാന ഗലീസിയയുടെ കൊലപാതകത്തിൽ സ്തംഭിച്ച് മാൾട്ട സർക്കാർ. പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് രാജി പ്രഖ്യാപിച്ചു. പുതുവർഷത്തിൽ താൻ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനീലൂടെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. 

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഭരണകക്ഷിയായ ലേബർ പാർട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്ക്കറ്റ് വ്യക്തമാക്കി. മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ കുറ്റാരോപിതരെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. 2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ പ്രശസ്ത കുറ്റാന്വേഷണ മാധ്യമപ്രവർത്തകയായ ഡാഫ്നെ കൊല്ലപ്പെടുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പാനമരേഖകളുടെ സഹായത്തോടെ ഗലീസിയ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടത്.

You might also like

Most Viewed