കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വെള്ളപ്പൊക്കം: 250ലധികം മരണം


നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 250ലേറെ പേർ മരിച്ചു. ഒട്ടേറെപ്പേരേ കാണാതായി. മുപ്പത് ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെനിയയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചത്. 120ലേറെ പേരാണ് രാജ്യത്ത് മരിച്ചത്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. വെള്ളിയാഴ്ചയാണ് കെനിയയിൽ കാറ്റും മഴയും ശക്തമായത്. മീൻപിടിത്തിനിടെ ഒറ്റപ്പെട്ട ദ്വീപിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ എയർലിഫ്റ്റ് ചെയ്തു രക്ഷപെടുത്തി. തിക്ക പട്ടണത്തിലെ നദിയിലാണ് ഇയാൾ മീൻപിടിത്തതിന് ഇറങ്ങിയത്.

You might also like

Most Viewed