ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് 61 വയസ്സുകാരി മരിച്ചു


നോർത്ത് കാരലൈന: നോർത്ത് കാരലൈനയിൽ 61 വയസ്സുകാരി ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ചു മരിച്ചു. ഓക്സിജൻ ഉപയോഗിച്ചു കൊണ്ടിരിക്കെ സിഗററ്റിന് തീ കൊളുത്തിയപ്പോഴാണ് സിലണ്ടർ പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഭർത്താവ് ഓടിയെത്തിയത്. ശരീരമാസകലം പൊള്ളലേറ്റ ഭാര്യയ്ക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം പൊലീസിൽ വിവരം അറിയിച്ചു. പോലീസ് ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന ഓക്സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് അപൂർവ്വമാണെന്നാണ് നാഷ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. ഓക്സിജൻ സിലണ്ടറിന്റെ റഗുലേറ്ററിനു ചുറ്റും  അഴുക്ക് അടിഞ്ഞുകൂടി അവിടെ നിന്നും ലീക്ക് ചെയ്യുന്ന ഓക്സിജനായിരിക്കാം തീ പിടിക്കുന്നതിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

You might also like

Most Viewed