ഉത്തരകൊറിയ വീണ്ടും സുപ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോർട്ട്


പ്യോങ്യാങ്: ഉത്തരകൊറിയ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് പരീക്ഷണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാക്കിയിട്ടില്ല.

ഈ പരിക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാന മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് അവകാശവാദം. കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരകൊറിയയുടെ വിശുദ്ധ സ്ഥലമായ പീക്തു മലനിരകളില്‍ കുതിരസവാരി നടത്തിയതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. സാധാരണയായി സുപ്രധാന തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുന്‍പാണ് കിം ജോങ് ഉന്‍ പീക്തു പര്‍വ്വതനിരകളില്‍ കുതിരസവാരി നടത്താറുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പീക്തു സന്ദര്‍ശനവും പുതിയ പ്രഖ്യാപത്തിന്റെയോ പരീക്ഷണത്തിന്റെയോ സൂചന നല്‍കിയിരുന്നു.

You might also like

Most Viewed