38 പേരുമായി ചിലി സൈനിക വിമാനം കാണാതായി


സാന്തിയാഗോ: അന്‍റാർട്ടിക്കയിലേക്കുപോയ ചിലിയുടെ ചരക്ക് വിമാനം 38 പേരുമായി കാണാതായി. തിങ്കളാഴ്ച വൈകുന്നേരം 4.55 ന് രാജ്യത്തിന്‍റെ തെക്കൻ നഗരമായ പുന്ത അരീനാസിൽനിന്നാണ് വിമാനം പറന്നുയർന്നത്. ഹെർക്കുലീസ് സി 130 വിമാനവുമായുള്ള ബന്ധം വൈകുന്നേരം ആറിനു നഷ്ടമായതായി ചിലി വ്യോമ സേന അറിയിച്ചു. വിമാനത്തിൽ 17 ജീവനക്കാരും 21 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 

You might also like

Most Viewed