ഇന്ത്യക്കാരനായ അഭിജിത് ബാനർ‍ജിയും ഭാര്യ എസ്തർ‍ ഡഫ്‌ലോയും നൊബേൽ‍ പുരസ്‌കാരം ഏറ്റുവാങ്ങി


ന്യൂഡൽഹി: ഇന്ത്യൻ‍ വംശജനായ അമേരിക്കൻ‍ സാമ്പത്തിക ശാസ്ത്രജ്ഞൻ‍ അഭിജിത് ബാനര്‍ജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ‍ ഡഫ്‌ലോയും നൊബേൽ‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇരുവരും പരമ്പരാഗത ഇന്ത്യൻ‍ വേഷമണിഞ്ഞാണ് നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. സ്റ്റോക്‌ഹോം കണ്‍സേര്‍ട്ട് ഹാളിൽ‍ കഴിഞ്ഞ ദിവസമാണ് ചടങ്ങ് നടന്നത്. മസചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍മാരാണ് അഭിഷേകും ഡഫ്‌ലോയും അമർ‍ത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേൽ‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് പുരസകാരത്തി അഭിഷേക് ബാനർ‍ജി. പുരസ്‌കാരത്തിന് അർ‍ഹനായത്. ഇവര്‍ക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹനായ അമേരിക്കൻ‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ എത്തിയിരുന്നു. ഹാര്‍വാർഡ് സർവ്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മർ‍.

You might also like

Most Viewed