ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആൻ സിങ്ങിന്


2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയിൽ നിന്നുള്ള ടോണി ആൻ സിങ് കരസ്ഥമാക്കി. ഫ്രാൻസുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ്സ പോൺസെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്.

23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമൻ സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്.

You might also like

Most Viewed