ലോകപ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന അന്തരിച്ചു


പാരിസ്: ലോകപ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ 1960 കളിലെ മുഖങ്ങളിലൊന്നായിരുന്നു അന്ന കരീന.

ജീൻ ലൂക് ഗൊദാർദ് സംവിധാനം ചെയ്ത ദ ലിറ്റിൽ സോൾജ്യർ എന്ന ചിത്രത്തിലൂടെയാണ് അന്ന കരീന അഭിനയരംഗത്തേക്ക് എത്തുന്നത്. എ വുമൺ ഈസ് എ വുമൺ, ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ആൽഫവൈൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വീവ്ർ ഒൻസെംബ്ല് എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു.

1961 ൽ അന്ന കരീന ഗൊദാർദിനെ വിവാഹം ചെയ്തു. 1965 ൽ വേർപിരിയുന്നത് വരെ ആറോളം ചിത്രങ്ങൾ ഒരുമിച്ച് ചെയ്തു. അഭിനേത്രി എന്നതിന് പുറമെ ഗായിക, എഴുത്തുകാരി എന്ന നിലയിലും അന്ന കരീന പ്രശസ്തയാണ്.

You might also like

Most Viewed