92കാരിയെ തള്ളി നിലത്തിട്ടു, പീഡിപ്പിച്ചു കൊലപ്പെടുത്തി; 21കാരനെതിരെ കേസ്


ന്യൂയോർ‍ക്ക്: ക്വീൻ‍സിൽ‍ 92 വയസ്സുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതിനും ക്രൂരമായി കൊലപ്പെടുത്തിയതിനും 21കാരനായ അനധികൃത കുടിയേറ്റക്കാരന്‍ റിയാസ് ഖാനെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പ്രോസിക്യൂട്ടർ‍മാർ അറിയിച്ചു. റിച്ച്മണ്ട് ഹില്‍ ഏരിയയില്‍ മരിയ ഫ്യൂന്‍റസ് എന്ന 92−കാരിയെയാണ് റിയാസ് ഖാന്‍ ആക്രമിച്ചത്. സെക്കന്റ് ഡിഗ്രി കൊലപാതകം, ഫസ്റ്റ് ഡിഗ്രി നരഹത്യ, ഫസ്റ്റ് ഡിഗ്രി ബലാത്സംഗത്തിന് ശ്രമിക്കൽ‍, ഫസ്റ്റ് ഡിഗ്രി ലൈംഗിക പീഡനം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങൾചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റോഡരികിലൂടെ നടന്നുപോകുകായിരുന്ന വൃദ്ധയെ പുറകില്‍ നിന്നു തള്ളി നിലത്തിട്ട് ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയതെന്ന് ക്വീൻ‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മെലിൻ‍ഡ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. മണിക്കൂറുകൾ‍ക്ക് ശേഷം ബോധരഹിതയും അരക്കെട്ടിനു താഴെ നഗ്നയുമായ വൃദ്ധയെ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഫ്യൂന്‍റസിന്‍റെ വീട്ടിൽ നിന്ന് ഒരു ബ്ലോക്ക് അകലെ ലിബർ‍ട്ടി അവന്യൂവിനും റിച്ച്മണ്ട് ഹില്ലിലെ 127ാമത്തെ സ്ട്രീറ്റിനുമിടയ്ക്കാണ് ആക്രമണം നടന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ഗയാനയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് ഖാൻ‍. ഇതിനു മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തതിനാലും ആയുധം കൈവശം വച്ച് പിടിക്കപ്പെട്ടതിനും ഫെഡറൽ ഇമിഗ്രേഷൻ‍ അധികൃതരുടെ നാടുകടത്തൽ ഉത്തരവ് അവഗണിച്ച് സ്വതന്ത്രനായി നടക്കുകയായിരുന്നു. പൂച്ചകളെ വളരെയധികം സ്നേഹിച്ചിരുന്ന മരിയ ഫ്യൂന്‍റസിനെ പ്രദേശവാസികൾ‍ ‘ക്യാറ്റ് ലേഡി’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അവരുടെ നേരെ നടന്ന ഹീനമായ പ്രവൃത്തി പ്രദേശവാസികളെ രോഷാകുലരാക്കി. ഫെബ്രുവരി 4 ന് റിയാസ് ഖാനെ കോടതിയിൽ‍ ഹാജരാക്കും.

You might also like

Most Viewed