അജ്ഞാത വൈറസ് അമേരിക്കയിലേക്ക്; ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു, യാത്രക്കാർ‍ക്ക് വിമാനത്താളവത്തിൽ‍ പരിശോധന


വാഷിംഗ്ടൺ‍: ചൈനയിൽ‍ മൂന്നൂറിലേറെ പേർ‍ക്ക് പടർ‍ന്നു പിടിച്ചതായി കണ്ടെത്തിയ അഞ്ജാത വൈറസ് അമേരിക്കയിലും ഭീതി വിതയ്ക്കുന്നു. രാജ്യത്ത് എത്തിയ ഒരാള്‍ക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അമേരിക്ക സുരക്ഷാ സംവിധാനം ശക്തമാക്കി. സിയാറ്റിലിൽ‍ താമസിക്കുന്ന ഒരു മുപ്പതുകാരനാണ് വൈറസ് ബാധ കണ്ടെത്തിയത്്. ഇയാൾ‍ ചൈനയിലെ വൂഹാന്‍ നഗരത്തിൽ‍ നിന്നുമാണ് അമേരിക്കയിൽ‍ എത്തിയത്.

ജനുവരി 15 ന് ഇയാൾ‍ അമേരിക്കയിൽ‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് ചൈനയിലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട വാർത്തകൾ‍ പുറത്തുവന്നത്. ഇതോടെ ഇയാൾ‍ സ്വമേധയാ ആശുപത്രിയിൽ എത്തുകയും പരിശോധനയ്ക്ക് വിധേയനാകുകയുമായിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ അമേരിക്കയിൽ‍ എത്തുന്ന ചൈനീസ് യാത്രക്കരെയെല്ലാം വിമാനത്താവളത്തിൽ‍ പരിശോധനയ്ക്ക് ഇരയാക്കുന്നുണ്ട്. രോഗബാധയില്ലെന്ന് ഉറപ്പാക്കിയാണ് അമേരിക്കയില്‍ പ്രവേശിക്കാൻ‍ അനുമതി നല്‍കുന്നതും. വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ ചര്‍ച്ച ചെയ്യാൻ‍ ബുധനാഴ്ച യുഎന്നിന്റെ പ്രത്യേക സമിതി യോഗം ചേരുന്നുണ്ട്. ചൈനയില്‍ ഇതുവരെ 300 ലേറെ പേര്‍ക്കാണ് രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗബാധിതരില്‍ ഒമ്പതു പേര്‍ മരിക്കുകയും ചെയ്തു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനീസ് ആരോഗ്യ കമ്മീഷൻ‍ തിങ്കളാഴ്ച വ്യക്തമാക്കിയതോടെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വൈദ്യ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

You might also like

Most Viewed