കത്രീന സകെല്ലറപൗലോ ഗ്രീസിന്‍റെ ആദ്യ വനിതാ പ്രസിഡണ്ട്


ഏതൻസ്: ഗ്രീസിന് ആദ്യമായ് വനിതാ പ്രസിഡണ്ട്. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ അധ്യക്ഷയായ കത്രിന സകെല്ലറപൗലോ രാജ്യത്തെ അടുത്ത പ്രസിഡണ്ടാകും. പരിസ്ഥിതി−ഭരണഘടനാ വിദഗ്ധ കൂടിയാണ് കത്രീന. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാർട്ടിയാണ് കത്രീനയുടെ പേര് നിർദേശിച്ചത്. 300−ൽ 261 അംഗങ്ങൾ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ−ഇടത് കക്ഷിയായ മൂവ്മെന്‍റ് ഫോർ ചേഞ്ചും നിർദേശത്തെ പിന്തുണച്ചു. മാർച്ച് 13ന് കത്രീന ചുമതലയേൽക്കും. 

You might also like

Most Viewed