ഓസ്ട്രേലിയ കാട്ടുതീ: അഗ്നിശമനസേനാ വിമാനം തകർന്നു വീണ് മൂന്നു പേർ മരിച്ചു


മെൽബൺ: കനത്ത നാശം വിതച്ച ഓസ്‌ട്രേലിയയിലെ കാട്ടുതീ അണയ്ക്കാനെത്തിയ അഗ്നിശമനസേനാ വിമാനം തകർന്നു വീണ് മൂന്നു പേർ മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.30ന് ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. പ്രദേശത്ത് കാട്ടുതീ പടർന്നതിനെ തുടർന്ന് വാട്ടർ ബോംബിംഗിനായി പ്രവർത്തിച്ചിരുന്ന എയർ ടാങ്കറാണ് കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ സ്നോവി പർവത നിരയിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം, അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

You might also like

Most Viewed