കൊറോണ; മരണസംഖ്യ 25 ആയി


ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി . 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിപക്ഷവും ഹൂബിയിൽനിന്നുള്ളവരാണ്. ജപ്പാൻ ,യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വുഹാനിൽ നിന്നു മടങ്ങിയെത്തിയവർക്കാണു രോഗം പിടിപെട്ടത്. എന്നാൽ രാജ്യാന്തരതലത്തിൽ രോഗബാധ സ്ഥിരീകരിച്ചത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. 12 പേർക്കാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. അതിനാൽ ലോകാരാഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. മിക്ക രാജ്യങ്ങളും എയർപോർട്ടിൽ സ്ക്രീനിംഗ് ശക്തമാക്കി. 

പുതുവർഷാഘോഷത്തിനൊരുങ്ങുന്ന (ലൂണാർ ന്യൂ ഇയർ) ചൈന പൊതുപരിപാടികൾ റദ്ദാക്കുകയാണ്. ബെയ്ജിംഗും ഹോങ്കോഗും ആളുകൾ ഒത്തുചേരുന്നത് തടയാൻ പലപ്രധാന പരിപാടികളും ഒഴിവാക്കി. പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷ പരിപാടികൾ ബെയ്ജിംഗ് മുനിസിപ്പൽ ബ്യൂറോ റദ്ദാക്കി. ബെ യ്ജിംഗിൽ പുരാതന കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്ന ഫോർബിഡൻ സിറ്റി(നിരോധിത നഗരം) ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആദ്യം രോഗബാധ റിപ്പോർട്ടു ചെയ്ത വുഹാനു പുറമേ ഹുവാംഗ്‌ഗാങ്, എഴു എന്നീ നഗരങ്ങളി ലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. വുഹാനു ചുറ്റുമുള്ള ഹൈവേ ടോളുകൾ അടച്ചതോടെ റോഡ് ഗതാഗതം നിലച്ചു. വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തിവച്ചു. മൂന്നു നഗരങ്ങളിലുംകൂടി രണ്ടുകോടി ജനങ്ങളാണുള്ളത്. ഇവർ പ്രായേണ ഒറ്റപ്പെട്ട നിലയിലാണ്. വിലക്ക് വരുന്നതിനു മുന്പ് നിരവധി പേർ പലായനം ചെയ്തിരുന്നു. വുഹാനിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളിൽ കുറേപ്പേർ പരീക്ഷ കഴിഞ്ഞതിനെത്തുടർന്നു നേരത്തെ നാട്ടി ലേക്കു മടങ്ങുകയുണ്ടായി.

You might also like

Most Viewed