ജപ്പാനിൽ വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു


ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു. വുഹാനിൽ നിന്നുമെത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ താമസിക്കുന്ന നാൽപതുകാരൻ കഴിഞ്ഞ 19ന് ആണ് ജപ്പാനിൽ എത്തിയതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൈനയിൽനിന്നു പുറപ്പെടുന്നതിനു ദിവസങ്ങൾക്ക് മുൻപ് പനിബാധിച്ചിരുന്നു. എന്നാൽ‌ ജപ്പാനിലേക്കുവരുമ്പോൾ ആരോഗ്യം വീണ്ടെടുത്തിരുന്നതായി രോഗബാധിതനായ ആൾ പറഞ്ഞു. ഇയാൾ ഇപ്പോൾ‌ ടോക്കിയോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗബാധ പൊട്ടിപ്പുറപ്പെട്ടെന്നു പറയപ്പെടുന്ന വുഹാനിലെ മാർക്കറ്റ് സന്ദർശിച്ചിട്ടില്ലെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. ജപ്പാനിലേക്കുള്ള യാത്രാ വേളയിൽ മെഡിക്കൽ മാസ്ക് ധരിച്ചിരുന്നതായും ഇയാൾ മെഡിക്കൽ സംഘത്തെ അറിയിച്ചു. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

Most Viewed