എത്യോപ്യൻ പ്രധാനമന്ത്രിയെ അനുകൂലിച്ച് റാലി നടത്തിയവർക്കു നേരെ ബോബാക്രമണം; 29 പേർക്ക് പരിക്ക്


ആഡിസ് അബാബ: എത്യോപ്യയിൽ പ്രധാനമന്ത്രി അബി അഹമ്മദിന്‍റെ അനുകൂലികൾ നടത്തിയ റാലിക്കു നേരെ ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റു. അംബോ നഗരത്തിൽ നടത്തിയ റാലിക്കു നേരെയാണ് അജ്ഞാതർ ബോംബാക്രമണം നടത്തിയത്. പ്രതിപക്ഷ പാർട്ടിയായ ഒറോമോ ലിബറേഷൻ ഫ്രണ്ടാണ് ആക്രമണത്തിനു പിന്നിലെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 

അതേസമയം ആളുകൾക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. പരിക്കേറ്റ 29ൽ 28 പേരും വീടുകളിലേക്ക് മടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ‌. പ്രധാനമന്ത്രി അബി അഹമ്മദ് റാലിയിൽ പങ്കെടുത്തിരുന്നില്ല. ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അബി അനുകൂലികൾ റാലി സംഘടിപ്പിച്ചതെന്നാണ് വിവരം. ആഗസ്റ്റ് 29നാണ് എത്യോപ്യയിൽ തെരഞ്ഞെടുപ്പ് നടക്കുക. മെയ്മാസത്തിലാകും തിരഞ്ഞെടുപ്പ് ക്യാംപെയ്നുകൾക്ക് ഔദ്യോഗികമായി തുടക്കമാകുക.

You might also like

Most Viewed