ദക്ഷിണകൊറിയയിൽ കൊറോണ മരണം ഏഴായി; രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്


സീയൂൾ: ദക്ഷിണകൊറിയയിലും കൊറോണ വൈറസ് പടരുന്നു. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉ‍യർന്നു. പുതുതായി 161 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 763 ആയി. കിഴക്കൻ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ കാര്യങ്ങൾ ഗൗരവതരമാണെന്നും രോഗബാധ നിയന്ത്രിക്കുന്നതിൽ വരും ദിവസങ്ങൾ നിർണായകമാണെന്നും പ്രസിഡന്‍റ് മൂൺ ജേ ഇൻ അറിയിച്ചിരുന്നു. രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

Most Viewed