ക്വാഡന് പ്രായം ഒന്‍പതല്ല, ‘18’ എന്ന് ആരോപണം: വാഴ്ത്തിപ്പാടി പിന്തുണച്ച ലോകത്ത് വീണ്ടും പരീക്ഷണം


സിഡ്‌നി: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ കളിയാക്കലുകളില്‍ തളര്‍ന്നുപോയ ഒരു ബാലനെ ലോകം നെഞ്ചിലേറ്റിയത് ഇക്കഴിഞ്ഞ ദിവസമാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്വാഡന്‍ എന്ന ബാലന്റെ വേദനയും സങ്കടവും അവന്റെ മാതാപിതാക്കള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘എന്നെയൊന്ന് കൊന്നു തരാമോ? എന്ന ചോദ്യം തുളച്ചു കയറിയത് നമ്മുടെ എല്ലാം നേര്‍ക്കായിരുന്നു. അവന്‍ ഇക്കാലയളവില്‍ അനുഭവിച്ച വേദനയും പരിഹാസവും ലോകം അവനെ കൈക്കുമ്പിളില്‍ കോരിയെടുത്ത് ഇല്ലാതാക്കി. എന്നാല്‍ നിമിഷായുസ് മാത്രമാണ് ആ സന്തോഷത്തിനുണ്ടായിരുന്നത്. അവനെ വാഴ്ത്തിപ്പാടി പിന്തുണച്ച സമൂഹമാധ്യമങ്ങള്‍ തന്നെ ക്വാഡന് വീണ്ടും പരീക്ഷണവുമായി മുന്നിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. 

article-image

ക്വാഡന്റെ പ്രായം ഒന്‍പതല്ല, പതിനെട്ട് ആണെന്നാണ് ഒരു ആരോപണം. ക്വാഡന്‍ ഇന്‍സ്റ്റഗ്രാം സെലബ്രിറ്റി ആണെന്നും വന്‍തുക വരുമാനമായി ലഭിക്കുന്നുണ്ടെന്നും പ്രചാരണം പടര്‍ന്നു. ക്വാഡന്റെ അമ്മ മുന്‍പ് പങ്കുവെച്ച ചിത്രങ്ങളില്‍ അവന് പ്രായം 18 ആണെന്ന് കുറിച്ചിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍.

 

article-image

ഇതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ മറുവാദവും ഉയര്‍ന്നു കഴിഞ്ഞു. ക്വാഡന്റെ ജന്മദിനവും ചെറുപ്പത്തിലെ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം തെളിവായി നിരത്തുന്നുണ്ട്. സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കുന്നതിന്റെ സങ്കടം തുറന്നു പറയുന്ന ഭിന്നശേഷിയുള്ള മകന്റെ വീഡിയോ അമ്മ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ റഗ്ബി ലീഗിന്റെ ഓള്‍ −സ്റ്റാര്‍സ് ടീമിനെ ക്വീന്‍സ്ലാന്‍ഡില്‍ നടന്ന മത്‌സരത്തിലേക്ക് കഴിഞ്ഞ ദിവസം ആനയിച്ചതും ക്വാഡനാണ്.

You might also like

Most Viewed