കൊറോണ: ഡയമണ്ട് പ്രിൻസസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരൻ കൂടി മരിച്ചു


ടോക്കിയോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്‍റൈൻ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരൻ കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ കപ്പിലിലെ യാത്രക്കാരിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. എൺപതിനു മുകളിൽ പ്രായമുള്ള യാത്രക്കാരനാണ് മരിച്ചത്. ന്യൂമോണിയ മൂലമായിരുന്നു മരണം. കപ്പലിലെ യാത്രക്കാരിൽ രണ്ടു പേർക്കു കൂടി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കപ്പലിലെ 691 പേർക്കാണ് കോവിഡ്−19 സ്ഥിരീകരിച്ചിരിക്കുന്നത്. 3711 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 1,000 പേരെ വിട്ടയച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇവരുടെ ശ്രവ പരിശോധനയിൽ രോഗം ഇല്ലെന്ന് കണ്ടാണ് വിട്ടയച്ചത്.

You might also like

Most Viewed