ദക്ഷിണകൊറിയയിലും ഭീതിവിതച്ച് കൊറോണ: രോഗികളുടെ എണ്ണം 893 ആ‍യി


സീയൂൾ: ഭീതിവിതച്ച് ദക്ഷിണകൊറിയയിൽ കൊറോണ വൈറസ് കൂടുതൽ ആളുകളിലേക്ക് പടരുന്നു. പുതുതായി 60 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 893 ആയി. രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ എട്ടു പേരാണ് മരിച്ചത്. കിഴക്കൻ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് അതീവജാഗ്രതയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്നു ഉത്തര ഇറ്റലിയിൽ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു.

You might also like

Most Viewed