കൊറോണ പ്രതിരോധ വാക്സിൻ: ഈ വർഷത്തിനുള്ളിൽ ഉത്പാദിപ്പിക്കാനാകില്ലെന്ന് യുഎസ്


ന്യൂയോർക്ക്: കൊറോണ വൈറസിനെ പ്രതിരോധ വാക്സിൻ ഈ വർഷത്തിനുള്ളിൽ ഉത്പാദിപ്പിക്കാനാകില്ലെന്നു യുഎസ്. വാക്സിന്റെ ട്രയലുകൾ രണ്ടുമാസത്തിനകം നടത്താനാകും. എന്നിരുന്നാലും പരിശോധന നടത്തി സുരക്ഷിതമാണെന്നു ഉറപ്പാക്കാൻ  കുറഞ്ഞത് 6-8 മാസം വരെ എടുക്കുമെന്ന് യുഎസിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടർ ആന്തണി എസ്. ഫൗസി പ്രസിഡന്റ് ട്രംപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പറഞ്ഞു. വൈറസ് പടരാതിരിക്കാൻ ശക്തമായ നടപടികൾ എടുത്തിട്ടുണ്ടെങ്കിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് യുഎസ് ഭരണകൂടം.

അതേസമയം, വൈറസ് ബാധ തടയാനായി ഒരു മാസം മുൻപേ ചൈനയിലേക്കുള്ള യാത്ര യുഎസ് വിലക്കിയിരുന്നു. എന്നാൽ ആ നടപടിയെ മുൻനിർത്തി തന്നെ വംശീയവാദിയെന്നു വിശേഷിപ്പിക്കുകയാണ് പലരും ചെയ്തതെന്നും ഉടനടി നടപടിക്രമങ്ങൾ എടുത്തില്ലായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ആശങ്കാകുലമായിരുന്നേനെയെന്നും ട്രംപ് പറഞ്ഞു. ഇനിയും യാത്രാനിരോധനം ഏർപ്പെടുത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

You might also like

Most Viewed