കൊറോണ മരണ നിരക്ക് ചൈനയെ മറികടന്ന് സ്പെയിൻ


മാഡ്രിഡ്: കോവിഡ് മരണത്തിൽ ചൈനയെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേർ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്പെയിനിൽ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. കൊറോണ മരണം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ 3281 പേരാണു മരിച്ചത്. സ്പെയിനിൽ 49,515 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തലേദിവ സത്തെ അപേക്ഷിച്ച് സ്പെയിനിൽ മരണനിരക്കിൽ 27ശതമാനം വർധനയുണ്ടായി.


ഉപപ്രധാനമന്ത്രി കാർമെൻ കാൽവോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാൽവോയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കാൽവോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സർക്കാരാണ് അറിയിച്ചത്. ഇയാഴ്ച സ്ഥിതിഗതികൾ ഏറെ വഷളാമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഏപ്രിൽ 11 വരെ സ്പെയിനിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരി ക്കുകാണ്. എന്നാൽ 5,367 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നതാണ്. ഇറ്റലിയിൽ ബുധനാഴ്ച മാത്രം 683 പേർ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7,503 ആയി. ഇതുവരെ രാജ്യത്ത് 74,386 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed