കാഷ്മീർ പ്രശ്നത്തിൽ പാകിസ്ഥാനൊപ്പമല്ലെന്ന് താലിബാൻ


കാബൂൾ: കാഷ്മീർ പ്രശ്നത്തിൽ പാകിസ്ഥാനൊപ്പം ചേരുമെന്ന സമൂഹ മാധ്യമ റിപ്പോർട്ടുകൾ തള്ളി താലിബാൻ. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നാണ് താലിബാന്‍റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വ്യക്തമാക്കിയിരിക്കുന്നത്. 

താലിബാൻ കാഷ്മീരിലെ ജിഹാദുമായി ചേരുന്നു എന്ന മാധ്യമങ്ങളിലെ പ്രസ്താവന തെറ്റാണെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന ഇസ്‌ലാമിക് എമിറേറ്റിന്‍റെ നയം വ്യക്തമാണെന്നും താലിബാൻ വക്താക്കൾ വ്യക്തമാക്കി.

You might also like

Most Viewed