ലോകാരോഗ്യ സംഘടനയ്ക്ക് രണ്ട് ബില്യൻ ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന


ജനീവ: കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ ചൈന രണ്ടുവർഷത്തിനിടെ രണ്ട് ബില്യണ്‍ ഡോളർ നൽകുമെന്ന് പ്രസിഡണ്ട് ഷി ജിൻപിംഗ്. ഏകപക്ഷീയമായ പ്രവർത്തനം ആരോപിച്ച് ട്രംപ് ഭരണകൂടം ലോകാരോഗ്യ സംഘടനക്കുള്ള സാന്പത്തിക സഹായം വെട്ടിക്കുറച്ച നടപടിക്കിടെയാണ് ചൈന സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്.

അതേസമയം, യൂറോപ്യൻ യൂണിയന്‍റെ 27 അംഗ സംഘവും മറ്റ് രാജ്യങ്ങളും കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ലോകാരോഗ്യസംഘടനയുടെ പ്രാരംഭ നടപടികളെക്കുറിച്ച് സ്വതന്ത്രമായി വിലയിരുത്താൻ ആവശ്യപ്പെട്ടു, ന്ധനേടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളും അവലോകനം ചെയ്യുക.’ എന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടത്. കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട രാജ്യം എന്ന നിലയിൽ ഒന്നും മറച്ചുവയ്ക്കാതെ ഞങ്ങൾ രോഗ നിയന്ത്രണം ചികിത്സ എന്നിവയെക്കുറിച്ചുള്ള എല്ലാ അനുഭവങ്ങളും പങ്കുവെച്ചതായി ലോകാരോഗ്യ അസംബ്ലിക്ക് നൽകിയ പ്രസംഗത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗ് പറഞ്ഞു.

You might also like

Most Viewed