കോവിഡ് വാക്സിൻ ശാശ്വത പരിഹാരമല്ല; താൽക്കാലികമായ ഒരു ഒറ്റമൂലി മാത്രം


ജനീവ: കൊവിഡ് വ്യാപനത്തിന് വാക്സിൻ സന്പൂർ‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, ഇപ്പോൾ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി, ടെഡ്‌റോസ്‌ അധാനോം പറഞ്ഞു.

ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാം. നിരവധി വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാക്കുന്പോൾ‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.

മൂന്നു മാസങ്ങൾക്ക് മുന്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുന്പോൾ‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച് 1.75 കോടിയായി. കോവിഡ് 19 മരണങ്ങൾ മൂന്നിരട്ടിയായി 68,000−ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.

You might also like

  • Lulu Exchange

Most Viewed