കാന്യെ വെസ്റ്റിന് പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വത്തിന് യോഗ്യത


വാഷിംഗ്ടണ്‍ ഡിസി: റാപ്പർ കാന്യെ വെസ്റ്റിന് അമേരിക്കൻ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് യോഗ്യത. ചൊവ്വാഴ്ചയാണ് സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻ കമ്മീഷണേഴ്സ് വെസ്റ്റിന്‍റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയത്. ഇതോടെ മിസിസിപ്പിയിൽ ബാലറ്റിൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി കാന്യെയുടെ പേരുമുണ്ടാകും. അർക്കൻസാസ്, ഐഡഹോ, അയോവ, ടെന്നസി, ഒക് ലഹോമ, യൂട്ട എന്നിവയുൾപ്പെടെ സംസ്ഥാനങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബാലറ്റിൽ പ്രത്യക്ഷപെടാൻ കാന്യെ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. മിസിസിപ്പിയിൽ യോഗ്യത നേടുന്നതിനായി സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫിസിലേക്ക് 2500 ഡോളർ ഫീസ് അടയ്ക്കുകയും കുറഞ്ഞത് 1000 മിസിസിപ്പി വോട്ടർമാരുടെ ഒപ്പ് നേടുകയുമായിരുന്നു വേണ്ടത്. 

ഒരുകാലത്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ചിരുന്ന കാന്യെ ആ ബന്ധം അവസാനിപ്പിച്ചതായും തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും രണ്ടുമാസം മുന്പാണ് പ്രഖ്യാപിച്ചത്. മൂന്ന് കോടിയോളം ആളുകൾ പിന്തുടരുന്ന തന്‍റെ ട്വിറ്റർ പേജിലായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

You might also like

Most Viewed