ടി​ക് ടോ​ക്ക് നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ


വാഷിംഗ്ടൺ: അമേരിക്കയിൽ‍ ടിക് ടോക്ക് സേവനങ്ങൾ‍ നിരോധിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് ഡോണാൾ‍ഡ് ട്രംപിന്‍റെ ഉത്തരവിന് േസ്റ്റ. ടിക് ടോക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിനാണ് േസ്റ്റ. നിരോധന ഉത്തരവ് പ്രാബല്യത്തിൽ‍ വരാൻ മണിക്കൂറുകൾ‍ ബാക്കിനിൽ‍ക്കേയാണ് േസ്റ്റ. വാഷിംഗ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാൾ‍ നിക്കോൾ‍സാണ് ഉത്തരവിന് താൽ‍ക്കാലിക േസ്റ്റ പുറപ്പെടുവിച്ചത്. 

ടിക് ടോക്കിന്‍റെ ഹർ‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നടപടി. ടിക് ടോക്കിന്‍റെ മാതൃകന്പനിക്ക് ചൈനീസ് സർ‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്. തിങ്കളാഴ്ച അർദ്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏർ‍പ്പെടുത്തിയത്. എന്നാൽ‍ നവംബർ‍ 12 വരെ ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള അനുമതിയും നൽ‍കിയിരുന്നു.

.

You might also like

Most Viewed