മെ​ക്സി​ക്കോ​യി​ൽ ബാ​റി​ൽ വെ​ടി​വ​യ്പ്; 11 മരണം


മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗ്വാൻജുവാറ്റോ സംസ്ഥാനത്ത് ബാറിലുണ്ടായ വെടിവയ്പിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ജാരൽ ഡെൽ പ്രോഗ്രെസോ പട്ടണത്തിനടുത്തുള്ള ബാറിലാണ് സംഭവമുണ്ടായത്. 

ബാറിലേക്ക് ഇരച്ചെത്തിയ ആയുധധാരികൾ നിറയൊഴിക്കുകയായിരുന്നു. മരിച്ച നാലു സ്ത്രീകൾ ബാറിൽ നർത്തകരായി ജോലി ചെയ്തിരുന്നവരാണ്. മയക്കുമരുന്ന് സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

You might also like

Most Viewed