വരും മാസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന


ജനീവ: വരും മാസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിരവധി രാജ്യങ്ങളിൽ വൈറസിന്‍റെ രണ്ടാം വരവ് വർദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസ് ആണ് ഈ മുന്നറിയിപ്പ് നൽകിയത്. ശേഷിക്ക് അടുത്തോ അതിന് മുകളിലോ ആഗോള ആരോഗ്യമേഖല പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

You might also like

Most Viewed