നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ ഭീകരാക്രമണം; അഞ്ച് മരണം


അബുജ: നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം. ഭീകരൻ നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇമാം ഉൾപ്പെടെയുള്ളവരെ ഭീകരൻ കടത്തിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. സംഫാരയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രാർത്ഥനയ്ക്കിടെ തോക്കുമായി മസ്ജിദിനകത്ത് പ്രവേശിച്ച ഭീകരൻ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ് മരിച്ചത്. മസ്ജിദിലുണ്ടായിരുന്ന 18 പേരെയാണ് ഭീകരൻ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മസ്ജിദിലും പരിസരത്തും കൂടുതൽ പോലീസിനെ വിന്യസിച്ചു.

You might also like

Most Viewed