അൻപതോളം യാത്രക്കാരുമായി ഇൻഡൊനേഷ്യൻ വിമാനം കാണാതായിജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിംഗ് 737-500 വിമാനമാണ് എസ്ജെ182. വിമാനത്തിന് സംഭവിച്ചതെന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിമാനത്തിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

You might also like

Most Viewed