തകര്‍ന്നുവീണ ഇന്‍ഡൊനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


ജക്കാര്‍ത്ത: തകർന്ന് വീണ ഇന്തോനേഷ്യൻ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണതായി ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി ബുദി കാരിയ സുമദി സ്ഥിരീകരിച്ചു.ഇന്നലെയാണ് 56 യാത്രക്കാരും ഒഫീഷ്യലുമടങ്ങുന്ന 62 പേരെ വിജയ എയര്‍ ഫ്‌ലൈറ്റ് 182 10000 അടി മുകളില്‍ നിന്ന് കാണാതാകുന്നത്. സുകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.36ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതാകുകയായിരുന്നു. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം സാധ്യമായിരുന്നില്ല. 

You might also like

Most Viewed