ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി


ന്യൂയോർക്ക്: ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്‌മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുൻപ് അമേരിക്കയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആൻഡ്രൂസ് ജോൺസണും ബിൽക്ലിന്റനും ഇംപീച്ച്‌മെന്റിന് വിധേയരായിട്ടുണ്ട്.

You might also like

Most Viewed