ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 55 മരണം 44 പേരെ കാണാതായി


ജക്കാർത്ത: ഇന്തോനേഷ്യയിലെ മിന്നൽ പ്രളയത്തിൽ 55 പേർ മരിച്ചു. 44 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. പെട്ടെന്നുണ്ടായ അതിശക്തമായ മഴയെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. ഇന്തോനേഷ്യൻ ഗ്രാമങ്ങളായ ലെന്പാറ്റ, അഗ്നിവപർവ്വതമായ ഇലി ലെവോറ്റോലോക്കിന്റെ താഴ് വരഗ്രാമം, വായ്ബുറിക് എന്നീ ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. അഡോനാറ ദ്വീപിലെ ലാമേനേലേ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്.

മുപ്പത്തിയെട്ട് പേരുടെ മൃതദേഹം കണ്ടെത്താനായെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. മിന്നൽ പ്രളയം നിരവധി ഗ്രാമങ്ങളെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ 17 പേരാണ് മരണപ്പെട്ടത്. 42 പേരെ കാണാതായിട്ടുണ്ട്.

You might also like

Most Viewed