‘മോ­ള’ചി­ത്രത്തു­ന്നൽ­ മഞ്ജു­ മനോ­ജ്


സ്വപ്നാടനം - സപ്ന അനു ബി. ജോർജ്ജ്

ഥകൾ നമ്മുടെ ജീവിതത്തിൽ നമ്മളറിയാതെ സംഭവിക്കുന്നു എന്ന് നമുക്കോരുത്തർക്കും അറിയില്ല ! അതുപോലെ ഒരു കഥ മഞ്ജു പറഞ്ഞു, സ്വയം നൂലുകൾകൊണ്ട് സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയും, കഥകൾ നിറങ്ങളായി പെയ്തിറങ്ങുകയും ചെയ്യുന്ന ഈ ലോകത്തിൽ താൻ എത്തിച്ചേർന്ന കഥ. ഔദ്യോഗിക ജീവിതചര്യയുടെ ഭാഗമായി ജപ്പാനിലേയ്ക്ക്, ഞങ്ങളുടെ 3 വയസ്സുള്ള മകളുമായി ചേക്കേറിയ കാലം. ജോലിയിൽ ആകെ തിരക്കിലായിരുന്നു തന്റെ ഭർത്താവ്. കൂടെ മകളുടെ കിന്റർഗാർഡൻ ക്ലാസ്സുകളും തുടങ്ങി. അത് തനിക്ക് സമയം സ്വയം ചിലവഴിക്കാം എന്നൊരു സൗകര്യവും തന്നു. എന്നാൽ അവിടെ ഭാഷ ഒരു പ്രതിസന്ധിയായിത്തീർന്നു. എന്നാൽ നല്ലവരായ ജപ്പാൻ മനുഷ്യർ സഹായത്തിനെത്തി. വാക്കുകളുടെ ഇംഗ്ലീഷ് പരിഭാഷ കിന്റർഗാർഡൻ ടീച്ചർ മഞ്ജുവിനെ ഒരു ഇംഗ്ലീഷ്-ജാപ്പനീസ് നിഖണ്ധുവിലൂടെ മനസ്സിലാക്കിയെടുത്തു. അതിലൂടെ പതുക്കെ വായിച്ചു പഠിച്ചു തുടങ്ങി. താൻ സ്വയം പര്യാപ്തതയിലേക്ക് നടന്നടുത്തു. മകളെ ഒരു പിയാനോ ക്ലാസ്സിൽ ചേർത്തു. ക്ലാസ്സ് തീരുന്നിടംവരെ അവിടെത്തന്നെ ഇരിക്കണമായിരുന്നു. അന്നവിടെ ഒരു തയ്യൽ ചെയ്തു ഫ്രയിം ചെയ്ത ഒരു  ചിത്രം, പിയാനോ ടീച്ചറിന്റെ 60 വയസ്സു കഴിഞ്ഞ അമ്മ ചെയ്തതാണെന്നറിഞ്ഞു. എന്റെ താൽപ്പര്യത്തോടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അവർ എന്നോട് ഇതൊന്ന് സ്വയം തയിച്ചു നോക്കൂ എന്ന് പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട് പാടില്ല? ഇവിടെ ഇരുന്ന് മകളുടെ ക്ലാസ്സ് തീരാൻവേണ്ടി നോക്കിയിരിക്കുന്ന സമയം അങ്ങനെ എനിക്ക് പ്രയോജനകരമായിത്തീർക്കാൻ തീരുമാനിച്ചു!  

മോള(MOLA) 

ഇത്തരം ഒരു ആർ‍ട്ട്‌ ഫോമിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? അതിനെക്കുറിച്ച് നമുക്ക് മഞ്ജുവിന്റെ സ്വന്തം വാക്കുകൾ കടമെടുക്കാം! നമ്മൾ ഇന്ത്യക്കാർ‍ക്ക് അത്ര പരിചിതമല്ല എന്ന് തോന്നുന്നു. ഞാനും അറിഞ്ഞത് ഇവിടെ ജപ്പാനിൽ വന്നതിനു ശേഷം മാത്രം. അറിഞ്ഞപ്പോൾ തോന്നിയ താൽപ്പര്യം അത് പഠിക്കാൻ‍ പ്രേരകമായി. അങ്ങനെ പതിനെട്ട് വർ‍ഷമായി പഠിച്ചു കൊണ്ടേ ഇരിക്കുന്നു... ഇനി എന്താണ് മോള എന്ന് പറയാം. പനാമയിൽ ‘സാൻ ബ്ലാസ് അർചിപെലഗൊ’ എന്ന ദ്വീപിൽ ‘കുനാ ഇൻഡ്യൻസ്’ എന്ന ഒരു കൂട്ടം ട്രൈബൽ ആളുകൾ ഉണ്ട്. അവിടുള്ള സ്ത്രീകൾ ധരിക്കുന്ന പരന്പരാഗതമായ ഡ്രസ്സ്‌ ആണ് മോള. കൈകൊണ്ട് അവർ സ്വന്തമായി തയ്ച്ചു ഉണ്ടാകുന്ന ഇതു നിറക്കൂട്ടുകളുടെ ഒരു ഗ്രാഫിക് ഡിസൈൻ ആണ്. ഇപ്പോൾ ഇത് ലോകമാകെ അറിയപ്പെടുന്ന ഒരു ആർ‍ട്ട്‌ ഫോം ആയി മാറി. അവരുടെ ഭാഷയിൽ മോള എന്നാൽ ഡ്രസ്സ്‌ എന്ന് തന്നെ ആണ് അർ‍ത്ഥം.പണ്ട് പണ്ട് ഡിസൈൻ‍സ് ശരീരത്തിൽ പെയിന്റ് ചെയ്യുകയായിരുന്നു ഇവർ ചെയ്തിരുന്നത്. അതും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന കളറുകൾ ഉപയോഗിച്ച്. കൂടുതലും ജോമെട്രിക് ഡിസൈൻ‍സ്. പിന്നീട് അവർ അത് തുണികളിൽ പരീക്ഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇന്നത്തെ രൂപത്തിലുള്ള മോള ആയി മാറിയത്. ഇത് മുഴുവനായും കൈതുന്നൽ ആണ്. ഒരു മെഷീനും ഉപയോഗിക്കാൻ‍ സാധിക്കില്ല. തുന്നലിനെ കുറിച്ച് അറിയാവുന്നവർ‍ക്ക് എന്താണ് ആപ്ലിക് വർക്ക്  എന്നറിയാമായിരിക്കും, എന്നാൽ അതിന്റെ വിപരീതമാണ് മോള. വിവിധ വർ‍ണ്ണത്തിലുള്ള ഒരുപാടു തുണികൾ അടുക്കി വെച്ച് (സാധാരണയായി രണ്ടു മുതൽ ഏഴു വരെ അടുക്കുകൾ) ഏറ്റവും മുകളിലെ തുണിയിൽ ഡിസൈൻ വരച്ചു അത് മുറിച്ചു മാറ്റി അടിയിലെ തുണി കാണുന്ന വിധത്തിൽ ആണ് തയ്ച്ചു എടുക്കുന്നത്. തയ്ച്ചു എടുക്കുന്ന പോലെ അത്ര ഈസി ആയി എനിക്ക് വിവരിക്കാൻ‍ സാധികാത്തത് കൊണ്ട് താൽപര്യം ഉള്ളവർക്ക് ഗൂഗിളിൽ സേർച്ച് ചെയ്യാം. തയ്പ്പിന്റെ മേന്മയും പിന്നെ ലെയെറിന്റെ എണ്ണവും നോക്കിയാണ് അതിന്റെ ക്വാളിറ്റി തീരുമാനിക്കുന്നത്. അവരവിടെ കൂടുതലും ജോമെട്രിക് ഡിസൈൻ‍സ് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞല്ലോ... ഇവിടെ ജപ്പാനിൽ ഇത് പല ഡിസൈനിൽ ചെയ്യുന്നുണ്ട്. ഇവിടെ മോള എന്ന ഈ ആർ‍ട്ട്‌ ഫോം പ്രചരിപ്പിച്ചതിൽ‍ പ്രധാനി ഫുമിക്കോ നകായമ എന്ന അതിശയകരമായ കഴിവുള്ള ഒരു ടീച്ചർ ആണ്. എന്നെ പഠിപ്പിക്കുന്ന ടീച്ചറുടെയും ടീച്ചർ ആണ് നകായമ സെൻസെ (സെൻ‍സെ എന്നാൽ ടീച്ചർ എന്നാണ് അർ‍ത്ഥം). ജപ്പാനിൽ വളരെ പ്രശസ്തയാണ് അവർ. ഞങ്ങൾ ഇവിടെ ചെയ്യുന്ന എല്ലാ ഡിസൈൻ‍സും അവരുടേതാണ്.

നൂറു ദിവസം സോഷ്യൽ മീഡിയ തരംഗം. കഥകൾ വായിക്കൽ,  വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കൽ, ഫോട്ടോ എടുക്കൽ, ചിത്രം വരയ്ക്കൽ എന്നിങ്ങനെ പല താൽപ്പര്യങ്ങളെയും മുൻ നിർത്തി ചെയ്യുന്ന നൂറ് ദിവസം മുടങ്ങാതെ ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണ് പലരും. അങ്ങനെ ഒരു സംരംഭത്തിന്റെ ഭാഗമായി, നൂറ് ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ തന്റെ ഫെയ്സ്ബുക്ക് പേജിൽ മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ആങ്കർ ക്വിക് സ്റ്റിച്ചിംഗും, ചിത്രത്തുന്നലുകളും ഏവർക്കും പരിചിതമാണെങ്കിലും ഇത്രമാത്രം കഥകൾ മെനെയുന്ന, ചരിത്രത്തിൽ ഇടമുള്ളൊരു തുന്നൽരീതിയെ കുറിച്ച് അറിയാൻ കഴിയുന്നത് ഇതാദ്യമാണ്. തനിക്ക് ഇഷ്ടപ്പെട്ട തുന്നൽ, ധാരാളം ഇഷ്ടത്തോടെ നൂറു ദിവസങ്ങളിൽ ചെയ്യുക എന്നതായിരുന്നു മഞ്ജുവിന്റെ ചലഞ്ച്. എന്നാൽ ചലഞ്ച് ഒന്നുകൊണ്ട് മാത്രം ഇതു സാധിക്കും എന്ന് ഞാൻ കരുതുന്നില്ല, അത്രമാത്രം ശക്തമായ ‘അർപ്പണമനോഭാവം’ അതാണ് മഞ്ജുവിന്റെ അമൂല്യസാധകം. ധാരാളം മണിക്കൂറുകൾ ഓരോ ദിവസവും ഇതിനായി ചിലവഴിച്ചിട്ടുണ്ട്, തീർച്ച.

മഞ്ജു എന്ന വ്യക്തി

ഗണിത ശാസ്ത്രത്തിൽ ബിരുദധാരിയാണ് മഞ്ജു. ജോലിക്കാര്യത്തിൽ അത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല. മനോജുമായുള്ള വിവാഹത്തോടെ ഞങ്ങൾ പൂനയിൽ താമസമായി. പിന്നീട്  കുടുംബമായി ജപ്പാനിലേയ്ക്ക് മാറിത്താമസമായി. എതാണ്ട് 12 വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. അവിടെ അധികം പ്രവാസികൾ ഇല്ലായിരുന്നു എന്നുതന്നെ പറയാം. വളരെ നല്ലവരായ ആ ജാപ്പനീസ് സ്വദേശികളിൽ നിന്ന് എനിക്ക് ധാരാളം പഠിക്കാൻ  സാധിച്ചു. തയ്യൽ മാത്രമല്ല, ജിവിതത്തിന്റെ തന്നെ നല്ല പാഠങ്ങൾ ധാരാളം ഞങ്ങൾ അമേരിക്കയിലേക്ക് ചേക്കേറുന്നതിനു മുൻപേ അവരിൽ നിന്ന് പഠിക്കാൻ സാധിച്ചു. ഭർത്താവ് മനോജ് ആലപ്പുഴ സ്വദേശിയാണ്. പഠിച്ചതും വളർന്നതും  കോട്ടപ്പുറം സെന്റ് ആൻസ് സ്കൂളിലും, ഡിഗീ ചെയ്തത്  കാർമൽ കോളേജ്, മാളയിലും ആണ്.  എനിക്ക് രണ്ടു മക്കൾ, മകൾ നന്ദന യൂണിവേഴ്സിറ്റി ടെന്നസ്സിയിൽ പഠിക്കുന്നു, നിവേദ് മകൻ  8ാം  ഗ്രേഡിൽ  പഠിക്കുന്നു.

അടിക്കുറിപ്പ്:- മഞ്ജുവിന്റെ ചിത്രത്തുന്നൽ വെബ്പേജിന്റെ പേരുപോലെ (www.facebook.com/sewingwithheart) ഹൃദയം കൊണ്ടാണ്, അവർ ഓരോ ചിത്രത്തുന്നലുകളും തുന്നിച്ചേർക്കുന്നത്. കൂട്ടുകാർക്കുള്ള സമ്മാനങ്ങൾ മാത്രമായി ഒതുങ്ങിനിൽക്കാതെ, മഞ്ജു തന്റെ സ്വപനങ്ങൾക്ക് ചിറകുകൾ തുന്നിത്തുടങ്ങി മനസ്സിൽ, ടെക്ൈസ്റ്റൽ ആർട്ടിസ്റ്റ് ആവുക എന്ന സ്വപ്നം’. അമേരിക്കയിൽ ഒരു പ്രദർശനം എന്നതിനൊപ്പം, ഇന്ത്യയിൽ ഒരു പ്രദർശനം നടത്തണം എന്നൊരു പ്രതീക്ഷ മഞ്ജുവിനുണ്ട്! ജപ്പാനിലെ ട്രഡീഷനൽ എംബ്രോയ്ഡറി പഠിക്കാൻ പോകണമെന്ന ആഗ്രവും മഞ്ജുവിനുണ്ട്. എംബ്രൊയ്ഡറിയിൽ ഡിഗ്രി കോഴ്സ് ഉള്ള ലണ്ടനിലെ ഒരേ ഒരു സ്ഥാപനം ആയ റോയൽ സ്കൂൾ ഓഫ് നീഡിൽ വർക്കിൽനിന്ന് ഒരു ബിരുദം നേടുക എന്ന മഞ്ജുവിന്റെ സ്വപ്നവും വിദൂരമല്ല.

You might also like

Most Viewed