കരവി­രു­തു­കളാൽ കൗ­തു­കങ്ങൾ തീ­ർ­ത്ത് മു­ഹ്സീ­ന


സോന പി.എസ്

നുഗ്രഹിക്കപ്പെട്ട കൈവിരലുകളാണ് മുഹ്സീനയുടേത്. അവരുടെ ചിത്രങ്ങളും,പെയിന്റിംഗുകളും, എംബ്രോയിഡറി വർക്കുകളും എല്ലാം തന്നെ അത് തെളിയിക്കുന്നതാണ്.. അത്രയ്ക്ക് മനോഹരമാണ് നിറങ്ങളുടെ സംയോജനവും, നൂലുകൊണ്ടുള്ള ഇഴ നെയ്ത്തും. വിരൽ തൊട്ടവയെല്ലാം കലാവിരുതു കൊണ്ട് വിസ്മയിപ്പിക്കുന്നവയാണ്. 

വീട്ടമ്മമാർ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുകയാണ് എന്നത് പഴഞ്ചൻ ശൈലിയാണ്. വീടിനുള്ളിലിരുന്നു കൊണ്ടും തങ്ങളുടെ അഭിരുചികളെ ചേർത്ത് പിടിക്കാം എന്ന് തന്നെയാണ് മുഹ്സീന പറയുന്നത്. വീട്ടിനുള്ളിൽ ഇരുന്ന് ബോറടിച്ച് എന്ന് പറയുന്നവർക്ക് മുഹ്സീനയുടെ ജീവിതം തന്നെ വലിയൊരു മാതൃകയാണ്. 

2004ലാണ് മുഹ്സീന ആദ്യമായി ബഹ്റൈനിൽ എത്തുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.ഇ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗും, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാഷൻ ഡിസൈനിംഗും പഠിച്ചിറങ്ങിയ മുഹ്സീന വെറുതേ സമയംകളയാൻ ഒരുക്കമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ കൂടെയുണ്ടായിരുന്ന തന്റെ കഴിവുകൾ ഒന്നൊന്നായി പുറത്തെടുത്ത് ഒഴിവ് സമയമെല്ലാം ചിത്രം വരച്ചും, അലങ്കാര വസ്തുക്കൾ നിർമ്മിച്ചും സമയത്തെ ഉപയോഗ പ്രദമാക്കി. പക്ഷേ മുഹ്സീനയുടെ അദ്ധ്വാനവും, പരിശ്രമവും ഒന്നും വെറുതേ ആയില്ല. ഉള്ളിലെ കലാകാരി ഉണർന്ന് തുടങ്ങി. മുഹ്സീനയുടെ കഴിവുകൾ മനസ്സിലാക്കിയ പലരും പരിശീലനത്തിനായി അവരെ സമീപിച്ച് തുടങ്ങി. 

ഇപ്പോൾ പ്രവാസി ഗൈഡൻസ് ഫോറംഎന്ന സംഘടനയുടെ കീഴിൽ നിരവധി പേർക്ക് പരിശീലനം നൽകുന്നുണ്ട്. ഹാൻ‍ഡ് എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്, നിബ് പെയിന്റിംഗ് എന്നിവയിൽ പരിശീലനം നൽകിവരുന്നുണ്ട്. കൂടാതെ പേപ്പർ ക്രാഫ്റ്റ്, ഫ്ളവർ മെയ്ക്കിംഗ്, ക്വിലിംഗ്, പോട്ട് ഡക്കറേഷൻ തുടങ്ങിയവയും ചെയ്യുന്നുണ്ട്. ഭർത്താവ് ഫൈസൽ ഇസ്മെയിൽ മനാമയിൽ ഹോൾ സെയിൽ ബിസിനസ്സാണ്. മക്കൾ ഷാൻ, ഷാദ്, ഷെസാ, ഷെമ. കണ്ണൂർ ജില്ലയിലെ താണയാണ് സ്വദേശം.

You might also like

Most Viewed