വേ­ദി­കളി­ലെ­ സ്വരമാ­ധു­ര്യം - പവി­ത്ര പത്മകു­മാർ


സോന പി.എസ്

ഈശ്വരന്റെ വരദാനമായ സംഗീതത്തെ കൂടുതൽ അറിയുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറയാൻ ഏഷ്യൻസ്കൂളിലെ പത്താം ക്ലാസ്സുകാരി പവിത്ര പത്മകുമാറിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. സംഗീതത്തെ അത്രമേൽ ഇഷ്ടപ്പെടുകയും, ഇനിയും ഒത്തിരി പഠിക്കണമെന്നുമാണ് ഈ കലാകാരി പറയുന്നത്. ചെറിയകുട്ടിയായിരിക്കുന്പോൾ തന്നെ പവിത്രയുടെ സംഗീതാഭിരുചികളെ മനസ്സിലാക്കിയ മാതാപിതാക്കൾ രണ്ടാം ക്ലാസ്് മുതൽ പവിത്രയെ സംഗീത പഠനത്തിന് അയച്ചു. സംഗീതാദ്ധ്യാപിക സുമ ഉണ്ണി കൃഷ്ണന്റെ കീഴിൽ നിന്ന് സംഗീത പഠനം തുടങ്ങിയ പവിത്ര തനിക്ക് കിട്ടിയ വേദികളെ ആലാപനമാധുര്യം കൊണ്ട് കീഴടക്കി. 

വേദികളിലെ പവിത്രയുടെ ആലാപന മികവ് കണ്ട് പിന്നീട് നിരവധി അവസരങ്ങൾ തേടിയെത്തി. വരട്ടാറിന്റെ പുനസ്ഥാപനത്തിന്റെ ഭാഗമായി വരട്ടാർ മിഷൻ തയ്യാറാക്കിയ നദീ ഗീതം എന്ന വീഡിയോയിൽ പാടാനുള്ള അവസരവും ലഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത വീഡിയോ സി.ഡിക്ക് സംഗീതം ഗിരീഷ് നാരായണനും, ഗാനരചന ഒ.എസ് ഉണ്ണികൃഷ്ണനുമായിരുന്നു. 2017ൽ ഓർമ്മപൂക്കൾ എന്ന ആൽബത്തിൽ പ്രശസ്തനായ പന്തളം ബാലന്റെ അദ്ധ്യക്ഷതയിൽ ദീപസോമന്റെ വരികളിൽ പാടനുള്ള അവസരവും പവിത്രയെ തേടിയെത്തി. 

2016ൽ ദക്ഷിണാമൂർത്തി അനുസ്മരണ സംസ്ഥാനതല സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അനുരാഗ സന്ധ്യ എന്ന ആൽബത്തിലും പാടിയിട്ടുണ്ട്. സംഗീതത്തെ കൂടുതൽ ഗൗരവമായി തന്നെ സമീപിക്കുന്ന പവിത്ര കർണ്ണാടക സംഗീതത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നാണ് ആഗ്രഹം. അതോടൊപ്പം തന്നെ മികച്ച പിന്നണിഗായികയായി നിലനിൽക്കാനും ആഗ്രഹിക്കുന്നുണ്ട്. ബഹ്റൈനിലെ കലാവേദികളിൽ പ്രശസ്തരായ ഗായകരോടൊപ്പം മികച്ച പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതം, സിനിമാഗാനം, പദ്യപാരായണം, കരോക്ക സംഗീതം, ക്രിസ്തീയ ഭക്തിഗാനം തുടങ്ങിയവയിലും പവിത്ര തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. 

ബഹ്റൈനിൽ റിയൽ എേസ്റ്ററ്റ് മേഖലയിൽ ജോലിചെയ്യുന്ന പിതാവ് പത്മകുമാർ മേനോനും, മാതാവ് സുമ പത്മകുമാറും, നാട്ടിൽ പഠിക്കുന്ന സഹോദരൻ ശ്രാവണുമാണ് സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുന്ന പവിത്രക്ക് ആത്മവിശ്വാസം നൽകുന്നത്. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയാണ് സ്വദേശം.

You might also like

Most Viewed