നൃ­ത്ത കലയിൽ ചു­വടു­റപ്പി­ച്ച് വി­ദ്യ


സോന പി.എസ്

ക്ലാസ്സിക്കൽ നൃത്തരംഗത്ത്  ക്രിയാത്മക സമീപനങ്ങൾ കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ കലാകാരിയാണ് ബഹ്റൈനിലെ നൃത്ത അദ്ധ്യാപികയായ വിദ്യ ശ്രീകുമാർ. അഞ്ച് വയസ്സ് മുതൽ നൃത്തം അഭ്യസിച്ച വിദ്യയുടെ ഉള്ളിലെ നൃത്തത്തോടുള്ള അഭിനിവേശം മാത്രമാണ് ഇന്ന് മറ്റുള്ള കലാകാരികളിൽ നിന്ന് വിദ്യയെ വേദിയിൽ വേറിട്ടതാക്കുന്നത്. ബാല്യം മുതലേ നൃത്തത്തിനോട് താൽപ്പര്യമായിരുന്ന ദിവ്യ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് േസ്റ്ററ്റ് തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ നൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്  കിട്ടിയിട്ടുണ്ട്.

ലോക പ്രശസ്തയായ പല്ലവി കൃഷ്ണൻ എന്ന മോഹിനിയാട്ട  നർത്തകിയോടൊപ്പം നൃത്തത്തെ കൂടുതൽ അറിയാൻ ശ്രമിക്കുകയും, ലാസ്യ പോലുള്ള നിരവധി പരിപാടികളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ഗുരു  കലാമണ്ധലം ബാലൻ മാസ്റ്റർ ആണ്. കലാമണ്ധലം കവിത കൃഷ്ണകുമാർ, കലാക്ഷേത്ര രേഖ അജിത്ത്, കലാക്ഷേത്ര ഗീത തുടങ്ങി കഴിവുറ്റ അദ്ധ്യാപകരുടെ കീഴിലെല്ലാം നൃത്തം അഭ്യസിച്ചിട്ടുണ്ട്. നിശാഗന്ധി ഫെസ്റ്റിവെൽ, ഒറീസയിലെ കൊണാർക്ക് ഫെസ്റ്റിവൽ, ചിദംബരം ഫെസ്റ്റിവൽ തുടങ്ങിയവയിൽ പങ്കെടുത്തിട്ടുണ്ട്. വിദ്യയെ സംബന്ധിച്ച്  ക്ലാസ്സിക്കൽ നൃത്ത രംഗത്തെ ക്രിയാത്മകമായ ചുവട്്വെപ്പായിരുന്നു പാഞ്ചാലി സ്വയംവരം, താടക, രാധേയം പോലുള്ള ഡാൻസ് ഡ്രാമകൾ ചെയ്തത്. പ്രവാസികൾക്ക് വേണ്ടി സംസ്ക്കാരയുടെ  തൃശൂർപൂരത്തിനോട് അനുബന്ധിച്ച് നടത്തിയ ഉഷപരിണയം എന്ന നൃത്താവിഷ്ക്കാരം   വേദിയിൽ നിറഞ്ഞ കൈയ്യടിയോടെയാണ്   കലാസ്വാദകർ സ്വീകരിച്ചത്. അതുപോലെതന്നെ സ്വപ്ന തുല്യമായ ഒരു  നൃത്താവിഷ്കാരത്തിന്റെ  തിരക്കിലാണ് ഇപ്പോൾ വിദ്യ. കമലയും, മെലൂഹ എന്ന വലിയ നൃത്ത പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. 

ഓരോ കലാകാരനും  അവർക്കുള്ളിൽ ഉരുതിരിഞ്ഞു വരുന്ന അഭിപ്രായങ്ങളും, ആശയങ്ങളും വെളിപ്പെടുത്തുന്നത് അവർ സജീവമായി കൊണ്ടിരിക്കുന്ന കലയിലൂടെയാണ്. അതുപോലെ തന്റെയുള്ളിലെ ആശയങ്ങളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാധ്യമമായിട്ടു തന്നെയാണ് നൃത്തത്തെ കാണുന്നത് എന്നാണ് വിദ്യയുടെ ഭാഷ്യം. 50 കുട്ടികൾ ഇപ്പോൾ വിദ്യയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. രുക്മണി വിജയകുമാർ, ജാനകി രങ്കരാജൻ പോലുള്ള കഴിവുള്ള  നിരവധി പേർ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും വിദ്യ പറയുന്നു.

കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാളാണ് സ്വദേശം. ഭർത്താവ് ശ്രീകുമാർ, ബഹ്റൈനിലെ അറിയപ്പെടുന്ന കന്പനിയിലെ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്നു.  മകൻ വിജ്വൽ ശ്രീകുമാർ ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

You might also like

Most Viewed